Tuesday, October 4, 2011

പരാതികള്‍,പരിഭവങ്ങള്‍,പരിവേദനങ്ങള്‍,പരിഹാരങ്ങള്‍

COMPLAINTS

 പുതിയ ടെലിവിഷനുകള്‍ 
തകരാറിലായാല്‍ നന്നാക്കി കിട്ടില്ല,
കേബിളിന്റെ പൊല്ലാപ്പൊഴിവാക്കാന്‍ 
ഡിഷ് വാങ്ങി പുലിവാല്‍ പിടിച്ചു,
പുതിയ മൊബൈലിന് അടിക്കടി തകരാര്‍,ആവശ്യമില്ലാത്തതെല്ലാം ഫ്രീ ആയി തന്ന് അതിനും പണം പിടുങ്ങുന്ന മൊബൈല്‍ കമ്പനികള്‍,
പഴയ ഗുണമേന്മയുടെ പേരില്‍ തരം താണ ചൈനാ മേഡ് ഫാന്‍ തന്നു പറ്റിക്കുന്ന ഫാന്‍ കമ്പനികള്‍..വെറും ഒരു മൊബൈല്‍ നമ്പറിന്റെ ബലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വില്‍ക്കുകയും തകരാര്‍ പറ്റിയാല്‍ പൊടി പോലും കണ്ടെത്താന്‍ സാധിക്കാത്തതും വേറേ പേരില്‍ ഉയര്‍ത്തെഴുനേറ്റ് തട്ടിപ്പ് തുടരുകയും ചെയ്യുന്ന ഇന്‍ഡെക്ഷന്‍ കുക്കര്‍ ബ്രാന്‍ഡുകള്‍..ഇവരെയെല്ലാം നമുക്കു നന്നാക്കാന്‍ ആവില്ല.എങ്കിലും കൂടുതല്‍ പേര്‍ക്ക് തട്ടിപ്പ് പറ്റാതെയും,കുറച്ചു പേര്‍ക്കെങ്കിലും പരിഹാരം കണ്ടെത്താനും ഇവിടെ നമുക്ക് ശ്രമിക്കാം.നിങ്ങള്‍ക്ക് പറ്റിയ പറ്റുകളും,കണ്ടെത്തിയ പരിഹാരങ്ങളും ഇവിടെ പോസ്റ്റുക.....

5 comments:

  1. ഞാന്‍ KENUO എന്ന പേരില്‍ ഉള്ള ഒരു DVD പ്ലെയര്‍ വാങ്ങി.അല്‍പ്പകാലം കൊണ്ടുതന്നെ അതു പണിമുടക്കി.വാങ്ങിയ കടയില്‍ കൊടുത്തു രണ്ടു പ്രാവശ്യം കാല താമസമെടുത്താണെങ്കിലും നന്നാക്കി കിട്ടി.വീണ്ടും കേടായപ്പോള്‍ കൊടുത്തിട്ട് ഇപ്പോള്‍ സാധനവുമില്ല പണവുമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍.ഈ കമ്പനിയുടെ സാധനങ്ങള്‍ വാങ്ങിയവര്‍ക്കെല്ലാം ഇതു പോലുള്ള കബളിപ്പിക്കല്‍ പറ്റിയതായാണ് അറിയുന്നത്.നിവര്‍ത്തിയുണ്ടെങ്കില്‍ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കബളിപ്പിക്കലിനിരയാകരുതെന്ന് അറിയിക്കുന്നു

    ReplyDelete
  2. പരിസര മലിനീകരനം കുറയ്ക്കുന്നതിന്റെ മുന്നോടിയായി മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വന്‍ സബ്സിഡികളാണ് ഇപ്പോള്‍ നല്‍കുന്നത്. ഒരു 250 വാട്ട്സ് ഇലക്ട്രിക് സ്ക്കൂട്ടറിന് ഈ സബ്സിഡി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 26000.രൂപ വിലയാണുണ്ടായിരുന്നത് .250 വാട്ട്സിന്റെ സ്കൂട്ടറിന് ഗവണ്മെന്റ് സബ്സിഡി 5000 രൂപയാണ് .അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഈ സബ്സിഡി കുറച്ച് 21000 രൂപ മാത്രമേ വില വരാന്‍ പാടുള്ളൂ.പക്ഷേ ഇപ്പോള്‍ 250 വാട്സ് സ്കൂട്ടറിന് 29000 രൂപയാണ് ഈ കമ്പനിക്കാര്‍ വാങ്ങുന്നത് .അതായത് ഗവണ്മെന്റ് കസ്റ്റമര്‍ക്ക് നല്‍കുന്ന 5000 രൂപയ്ക്ക് പുറമേ 3000 രൂപ അധികവും ചേര്‍ത്ത് 8000 രൂപ നമ്മുടെ കയ്യില്‍ നിന്ന് പെട്രോള്‍ വില വര്‍ദ്ധന മുതലെടുത്ത് ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളും,ഡീലര്‍മാരും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്..അതു കൊണ്ട് ഇനി മേല്‍ ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുകയും സബ്സിഡി തുക അനുവദിച്ചതിന്റെ പേപ്പര്‍ കയ്യില്‍ വാങ്ങുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

    ReplyDelete
  3. പുതിയ രീതിയിലുള്ള ഒരു കബളിപ്പിക്കലിന് എയര്‍ടെല്‍ മൊബൈലുകള്‍ ക്കുള്ള റീചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുന്ന കടക്കാര്‍ ഇരയാകുന്നതായി എറണാകുളത്തുനിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നു.റീചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുന്ന കടക്കാരുടെ ഫോണുകളിലേക്ക് ഹിന്ദി.അല്ലെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട്
    വിളിച്ചുനോക്കിയാണ് ഇവര്‍ ഇരയിടുന്നത്.ഫോണെടുക്കുന്ന വ്യക്തിക്ക് ഈ ഭാഷകളില്‍ പ്രാവീണ്യം കുറവാണെന്നുമനസ്സിലായാല്‍ ഇവര്‍ തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി.എയര്‍ടെല്‍ കമ്പനിയില്‍ നിന്നാണ് വിളിക്കുന്നത് റീ ചാര്‍ജ് കൂപ്പണുകള്‍,ഈസി ചാര്‍ജ് എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍ക്കായി കമ്പനി പുതിയ ഒരോഫര്‍ ആരംഭിച്ചിട്ടുണ്ട്.ഇത് നിങ്ങളുടെ സര്‍വ്വീസ് ഫോണില്‍ ആക്ടിവേറ്റ് ചെയ്താല്‍ ഓരോ ദിവസത്തേയും ആദ്യ 10 റീ ചാര്‍ജുകള്‍ അതെത്ര രൂപയുടേതായാലും നിങ്ങളുടെ ക്രെഡിറ്റ്ബാലന്‍സില്‍ നിന്ന് കുറയ്ക്കുന്നതല്ല എന്നിങ്ങനെ ഫോണെടുക്കുന്ന ആളിന്റെ മനസിളക്കാന്‍ പോന്ന ഡയലോഗുകള്‍ വിട്ട് അനുനയത്തിലാക്കിയ ശേഷം ഈ ഓഫര്‍ ലഭിക്കുന്നതിന് ഇനി പറയുമ്പോലെ ചെയ്യുക എന്നുപറഞ്ഞുകൊണ്ട് അവര്‍ ഒരോ നിര്‍ദേശങ്ങള്‍ നല്‍കും...ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ നിങ്ങളുടെ 1000മോ 2000മോ രൂപ ഈ തട്ടിപ്പുകരുടെ കൈവശം സെക്കന്‍ഡുകള്‍ക്കകം എത്തിയിരിക്കും.തട്ടിപ്പ് മനസിലാക്കി എയര്‍ടെല്ലില്‍ വിളിച്ച് പറഞ്ഞാല്‍ അവര്‍ക്ക് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ല എന്നുപറഞ്ഞൊഴിയും.ഇനി ഈ നംബറിലേക്ക് വിളിച്ചാലോ യാതൊരു പ്രതികരണവുമുണ്ടാകില്ല.എയര്‍ടെല്ലിന്റെ മൊബൈല്‍ റീ ചാര്‍ജ് സെക്ഷന്‍ കൈകാര്യം ചെയ്യുന്നവരിലൂടെയല്ലാതെ റീട്ടെയിലര്‍മാരുടെ നമ്പര്‍ ഈ തട്ടിപ്പ്കാര്‍ക്ക് ലഭിക്കില്ല എന്നിരിക്കെയും,ക്രിത്യമായ തിരിച്ചറിയല്‍ രേഖകള്‍ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഉണ്ടായിരിക്കും എന്നിരിക്കെയും ഇങ്ങനെയുള്ള തട്ടിപ്പ് നടക്കുന്നത് എയര്‍ടെല്‍ കമ്പനിയുടെ വിശ്വാസ്യതയെ ആണ് തകര്‍ക്കുന്നത്.ഈ കോളുകള്‍ വരുന്നത് ഝാര്‍ക്കണ്ടില്‍ നിന്നാണെന്ന് മൊബൈല്‍ നമ്പര്‍ ഐഡന്റിഫിക്കേഷനിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.ആയതിനാല്‍ എല്ലാവരും കരുതിയിരിക്കുക മറ്റുള്ളവരോട് പറയുക

    ReplyDelete
  4. ഹലോ സാർ,ഇലക്റ്റ്രോണിക്സ് പഠിച്ചില്ലെങ്കിലും ഈ വിഷയത്തിൽ നല്ല താല്പര്യമുള്ളയാളാണ് ഞാൻ.എനിക്ക് ഒരു സർക്യൂട്ടിന്റെ ആവശ്യത്തിനാണ് ഇതിൽ എഴുതുന്നത്.വീട്ടിൽ മുകളിലെ റൂമിൽ ഇരിക്കുന്നവർക്ക് താഴെ നിന്ന് ആൾ കയറിവരുന്നത് അറിയാനുള്ള ഒരു ഉപകരണമാണ് ആവശ്യം.ഒരു ഇലക്റ്റ്രോണിക് കടയിൽ ചോദിച്ചപ്പോൾ കയറി വരുന്ന കോണിയുടെ ഇരുവശവും 2 എൽ ഇ ഡി യും ഒരു സർക്യൂട്ടും ഉള്ള ഒരു ഉപകരണം മാർകറ്റിൽ കിട്ടുമെന്ന് പറ്ഞ്ഞു. പക്ഷേ പിന്നീട് അത് കണ്ടെത്താൻ കഴിഞ്ഞില്ല.ദയവ് ചെയ്ത് ഇതിന്നുള്ള ഒരു വഴി പറഞ്ഞു തരുമോ?

    ReplyDelete

Thank you for your coment on electronics keralam